ജര്‍മ്മനിയെ നടുക്കി ചാരവൃത്തി കേസ്: മുന്‍ ബി.എന്‍.ഡി മേധാവി അഗസ്ററ് ഹാനിംഗ് അറസ്ററില്‍ ; രാജ്യദ്രോഹക്കുറ്റം ചുമത്തി

News Photo 1 - Germany - Otta Nottathil - bnd_ex_chief_august_hanning_arrested_oct_06_2026
ബര്‍ലിന്‍: ജര്‍മ്മനിയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ ബി.എന്‍.ഡിയുടെ (Bundensachrichtendienst BND) മുന്‍ മേധാവി അഗസ്ററ് ഹാനിംഗ് ( 80) ചാരവൃത്തിക്കും രാജ്യദ്രോഹക്കുറ്റത്തിനും അറസ്ററിലായി. ജര്‍മ്മന്‍ രഹസ്യാന്വേഷണ ചരിത്രത്തെത്തന്നെ പിടിച്ചുകുലുക്കിയ നാടകീയമായ നീക്കത്തില്‍, ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസ് (BKA) സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ മുന്‍സ്റററിനടുത്തുള്ള നോര്‍ഡ്വാള്‍ഡെയിലെ വസതിയില്‍ നിന്നാണ് ഇദ്ദേഹത്തെ കസ്ററഡിയിലെടുത്തത്.

ഇദ്ദേഹത്തോടൊപ്പം ബി.എന്‍.ഡിയിലെ മറ്റൊരു മുന്‍ ഉന്നത ഉദ്യോഗസ്ഥനായ മാന്‍ഫ്രെഡ് ഡി.യെ ബവേറിയയില്‍ നിന്നും പോലീസ് അറസ്ററ് ചെയ്തു. ഹാനിംഗിന്റെ മുന്‍ ഓഫീസ് മേധാവിയായിരുന്ന മാന്‍ഫ്രെഡ് ഡി. 2026 വസന്തകാലം വരെ ബി.എന്‍.ഡിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ആളാണ്. ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ജനറലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ഔദ്യോഗിക രഹസ്യങ്ങള്‍ പണം നല്‍കി വാങ്ങി; വിദേശ ശക്തികള്‍ക്ക് ചോര്‍ത്തിയെന്ന് സംശയം

രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തല്‍, രാജ്യദ്രോഹം, വിദേശ ശക്തികള്‍ക്ക് വേണ്ടി ചാരവൃത്തി നടത്തല്‍ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബി.എന്‍.ഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മാന്‍ഫ്രെഡ് ഡി.യില്‍ നിന്ന് പണം നല്‍കി ഹാനിംഗ് അതീവ രഹസ്യ വിവരങ്ങള്‍ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി.

ജര്‍മ്മന്‍ ചാന്‍സലര്‍ ഓഫീസിലെ ഉന്നതതല രഹസ്യാന്വേഷണ അവലോകനത്തിനായി തയ്യാറാക്കിയ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ത്തിയത്. തന്റെ അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ബിസിനസ്സിന്റെ ഭാഗമായി ഈ വിവരങ്ങള്‍ മറിച്ചുവില്‍ക്കാനായിരുന്നു ഹാനിംഗിന്റെ പദ്ധതിയെന്നാണ് പ്രാഥമിക വിവരം. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും ക്രെംലിനിലെ കേന്ദ്രങ്ങളുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബ്ളോക്ക് കേസ് അന്വേഷണത്തില്‍ വീണ തുമ്പ്; സാമ്പത്തിക പ്രതിസന്ധിയും കാരണമായി

ഹാംബര്‍ഗ് സംരംഭക ക്രിസ്ററീന ബ്ളോക്കിന്റെ മക്കളെ തട്ടിക്കൊണ്ടുപോയെന്ന കേസിലെ അന്വേഷണത്തിനിടയിലാണ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നുള്ള വിവരച്ചോര്‍ച്ചയെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന രഹസ്യ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് രാജ്യദ്രോഹത്തിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കൂടാതെ, ബാള്‍ട്ടിക് രാജ്യത്തിലെ ഒരു ബാങ്കിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് ഹാനിംഗിന്റെ സര്‍ക്കാര്‍ പെന്‍ഷന്‍ വര്‍ഷങ്ങളായി കോടതി ഉത്തരവ് പ്രകാരം കണ്ടുകെട്ടിയിരിക്കുകയായിരുന്നു. ഗുരുതരമായ സാമ്പത്തിക ബാധ്യതകളാണ് മുന്‍ ഇന്റലിജന്‍സ് മേധാവിയെ ഇത്തരം നിയമവിരുദ്ധ ഇടപാടുകളിലേക്ക് നയിച്ചതെന്നാണ് നിഗമനം.

1998 മുതല്‍ 2005 വരെ ബി.എന്‍.ഡി അധ്യക്ഷനായിരുന്ന അഗസ്ററ് ഹാനിംഗ്, പിന്നീട് വുള്‍ഫ്ഗാങ് ഷോയ്ബിള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ജര്‍മ്മനിയുടെ സുരക്ഷാ ഏജന്‍സികളുടെ പരമോന്നത തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറസ്ററിലായ ഇരുവരേയും കാള്‍സ്റൂഹിലെ ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്ററിസിന് (Bundesgerichtshof) മുന്നില്‍ ഹാജരാക്കും. ജര്‍മ്മനിയുടെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവം യൂറോപ്യന്‍ രാഷ്ട്രീയ മേഖലയില്‍ വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
- dated 06 Oct 2026

Comments:

Keywords: Germany - Otta Nottathil - bnd_ex_chief_august_hanning_arrested_oct_06_2026 Germany - Otta Nottathil - bnd_ex_chief_august_hanning_arrested_oct_06_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
christmas_markets_opened_germany_Nov_24_2026
ജര്‍മനി ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ മിഴി തുറന്നു ; ആരവങ്ങള്‍ ആഘോഷങ്ങളാക്കി ഡിസംബര്‍ രാവുകള്‍
domestic_violence_women_germany_every_week_four_person_Nov_24_2026
ജര്‍മനി ജര്‍മ്മനിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു ; ഗാര്‍ഹിക പീഡനത്തില്‍ ആഴ്ചയില്‍ ശരാശരി നാല് സ്ത്രീകള്‍ കൊല്ലപ്പെടുന്നതായി ഞെട്ടിക്കുന്ന കണക്കുകള്‍
IG_metal_strike_germany_Nov_23_2026
ജര്‍മനി ജര്‍മ്മനിയില്‍ വേതന തര്‍ക്കം രൂക്ഷമാകുന്നു; മെര്‍സിഡസ്, സീമെന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ വന്‍ പണിമുടക്ക്; 23,000 തൊഴിലാളികള്‍ സമരത്തിന്
munich_central_station_intoxicated_parents_push_baby_in_stroller_on_to_the_tracks_Nov_23_2026
ജര്‍മനി മ്യൂണിക്ക് റെയില്‍വേ സ്റേറഷനില്‍ മദ്യലഹരിയിലായിരുന്ന മാതാപിതാക്കളുടെ കൈതട്ടി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ട്രാക്കിലേക്ക് വീണു ; സിറിയന്‍ യുവാവിന്റെ അവസരോചിത ഇടപെടലില്‍ കുഞ്ഞിന് പുതുജീവന്‍
bomb_threat_schools_Germany_Nov_23_2026
ജര്‍മനി ജര്‍മ്മനിയില്‍ നാനൂറ്റമ്പതോളം സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ; 'മരണം നിങ്ങളെ കാത്തിരിക്കുന്നു' എന്ന തലക്കെട്ടില്‍ ഇ~മെയില്‍; ഡെന്മാര്‍ക്കിലും സമാന സംഭവം
frankfurt_airport_passengers_sick_emergency_Nov_23_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വന്‍ അടിയന്തര ഇടപെടല്‍ ; 40 യാത്രക്കാര്‍ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം